കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 400 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6815 രൂപയായി. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 54,120 രൂപയായിരുന്നു. ഒരു ഗ്രാമിന്റെ വില 6765 രൂപയായിരുന്നു. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം നിലനില്‍ക്കുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാനകാരണം.