മലപ്പുറം: മലപ്പുറം പോലീസിൽ അഴിച്ചുപണി നടത്തി സർക്കാർ. എസ് പി ശശിധരനെയും ഡി വൈ എസ് പി മാരെയും സ്ഥലം മാറ്റി. പോലീസ് ഡിപ്പാർട്ട്മെന്റിനെതിരെ ശക്തമായ ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പി വി അൻവർ എം എൽ എ ഉയർത്തിയിരുന്നു. അതിന്റെ പശ്ചാതലത്തിൽ കൂടിയാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
പോലീസ് ആസ്ഥാന എ ഐ ജി വിശ്വനാഥനെ പുതിയ മലപ്പുറം എസ് പിയായി നിയമിച്ചു. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ താനൂർ ഡി വൈ എസ് പി ബെന്നിയെ കോഴിക്കോട്ടേക്ക് മാറ്റി. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റം.
സ്പെഷ്യൽ ബ്രാഞ്ച് ഉൽപ്പടെ മലപ്പുറത്തെ എല്ലാ സബ് ഡിവിഷനിലെയും ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. മലപ്പുറത്തെ പോലീസ് ഡിപ്പാർട്ടമെന്റിനെ കുറിച്ച് വ്യാപകമനായ പരാതി ഉയർന്ന സമയത്താണ് നടപടി.