കോട്ടയം: കടുതുരുത്തിയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുതുരുത്തി കെ എസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49) ഭാര്യ ഹിത (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽ വാസികൾ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മരിച്ചതായി കണ്ടത്തിയത്. ഇരുവരും വീടിനുള്ളിലെ ഗ്രില്ലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദമ്പതികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയപ്പെടുന്നു
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. കടുതുരുത്തി പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി.