ജിദ്ദ: ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി), ജിദ്ദ 2024 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഹുസൈൻ ബാഖവി പൊന്നാട് (അമീർ), അബ്ദുൽ റഷീദ് മുതുവല്ലൂർ, നാസർ ചാവക്കാട്, ഹനീഫ പാറക്കല്ലിൽ (അസി:അമീർ), ഇല്യാസ് കണ്ണമംഗലം (ജന.സെക്രെട്ടറി), ഷാക്കിർ എം.പി കുഴിമണ്ണ, മുഹമ്മദ് മജ്‌നാസ് തലശ്ശേരി, മുനീർ കൊടുവള്ളി (സെക്രെട്ടറി), മുഹമ്മദലി ചട്ടിപ്പറമ്പ് (ഫൈനാൻസ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും വിവിധ സെൽ കൺവീനർമാരായി സുബൈർ പട്ടാമ്പി (റിലീഫ്), ഹുസൈൻ ബാഖവി (ദഅവ), നാസർ ചാവക്കാട് (ഹജ്ജ്), ഫാറൂഖ് കാസർകോട്, കരീം ഊരകം, നജ്മുദ്ധീൻ മുല്ലപ്പള്ളി (ടൂർ & ഔട്ട് ഡോർ ആക്ടിവിറ്റീസ്), അഷ്‌റഫ് ടെക്നോ (പബ്ലിക് റിലേഷൻ), റാഫി കൊളത്തറ (വരിസഖ്യ), ലത്തീഫ് കളിയാട്ടമുക്ക് (ആത്മീയ സംഗമം), നിസാർ ചേളാരി, ശിഹാബ് നൂനു (ഫുഡ് & ബീവറേജ്) എന്നിവരെയും ഇരുപതോളം എക്സിക്യൂട്ടീവ് മെമ്പർ മാരെയും ഐ.ഡി.സി ജനറൽ ബോഡി തിരഞ്ഞെടുത്തു.
ഷറഫിയ ഐ.ഡി.സി ആസ്ഥാനത്തു ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഹുസൈൻ ബാഖവി പൊന്നാട് അദ്ധ്യക്ഷത വഹിച്ചു. നാസർ ചാവക്കാട് സ്വാഗതവും, ഇല്യാസ് കണ്ണമംഗലം പ്രവർത്തന റിപ്പോർട്ടും മുഹമ്മദലി ചട്ടിപ്പറമ്പ് ഫിനാൻസ് റിപ്പോർട്ടും സുബൈർ പട്ടാമ്പി റിലീഫ് റിപ്പോർട്ടും അവതരിപ്പിച്ചു. ജലീൽ കണ്ണമംഗലം തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു