കൽപറ്റ: ഗുണ്ടൽ പേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വയനാട് അമ്പലവയൽ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹൻ ഭാര്യ പൂതാടി തോണിക്കുഴിയിൽ അഞ്ജു ഇവരുടെ ആറ് വയസ്സുള്ള മകൻ ഇഷാൻ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഗുണ്ടൽ പേട്ടിലേക്ക് ഓണാവധി ആഘോഷിക്കാൻ പോയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു.