31.8 C
Saudi Arabia
Monday, July 7, 2025
spot_img

ലാഡർ ഫൌണ്ടേഷൻ ഉംഫഹദ് പബ്ലിക് സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്

ന്യൂദൽഹി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആശീർവാദത്തോടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന ഉംഫഹദ് പബ്ലിക് സ്‌കൂളിന്റെ പുതിയ ഓഫീസ് കെട്ടിട ഉല്‍ഘാടനം ഇന്ന് (ബുധൻ ). ഝാര്‍ഖണ്ഡിലെ പച്ച്‌മോറിയയിലാണ് ഉം ഫഹദ് പബ്ലിക് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

പിന്നാക്ക ആദിവാസി ഗ്രാമമായ പച്ച്മോറിയയില്‍ 2018 മുതല്‍ ഫൗണ്ടേഷന്‍ നടത്തുന്ന വിദ്യാഭ്യാസ മുന്നേറ്റമാണ് ഉംഫഹദ് പബ്ലിക് സ്‌കൂള്‍. ഇതുവഴി ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിലും സംസ്‌കാരത്തിലും വലിയ മാറ്റമാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ സാധിച്ചതെന്ന് ലാഡർ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇനിയും ഒരുപാട് ദൂരം താണ്ടാന്‍ ഉണ്ട്. ദൈവാനുഗ്രഹത്താല്‍  ആ മാറ്റങ്ങള്‍ക്ക് നിമിത്തമാകാന്‍ സാധിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ന് നടക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉല്‍ഘടന ചടങ്ങില്‍ ഝാര്‍ഖണ്ഡ് മന്ത്രിമാരായ ഡോ. ഇര്‍ഫാന്‍ അന്‍സാരി, ഹഫീസുല്‍ ഹസന്‍, മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ലാഡര്‍ ഫൗണ്ടേഷന്‍ ചെയർമാനുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം. പി, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ തിരുനാവായ, ലാഡർ ഫൌണ്ടേഷൻ വൈസ് ചെയർമാൻ ഹമദ് മൂസ, ലാഡർ ഫൌണ്ടേഷൻ സെക്രട്ടി എം വി സിദ്ദീഖ്, യൂത്ത് ലീഗ്  കേരള സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷെരീഫ് സാഗര്‍, ഝാര്‍ഖണ്ഡ് സംസ്ഥാന നേതാക്കളും ഗ്രാമവാസികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles