33.9 C
Saudi Arabia
Friday, October 10, 2025
spot_img

ഖുര്‍ആന്‍ സമ്മേളനം നാളെ (വ്യാഴം) കോട്ടയത്ത്, കാന്തപുരം മുഖ്യപ്രഭാഷണം നടത്തും

കോട്ടയം: വിശുദ്ധ ഖുര്‍ആനിന്റെ ആശയത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യ ത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം നാളെ (വ്യാഴം) കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച, പ്രബന്ധാവതരണം, പ്രഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി പ്രഭാഷണം നടത്തും. സഹകരണ മന്ത്രി വി എന്‍ വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉച്ചക്ക് 1.30 വരെ നടക്കുന്ന പഠനം സെഷനില്‍ വിവിധ വിഷയങ്ങളില്‍ ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറുഖ് നഈമി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, അബ്ദുല്ല ബുഖാരി പഠനങ്ങള്‍ അവതരിപ്പിക്കും.
എ ത്വാഹാ മുസ്ലിയാര്‍ കായംകുളം, എച്ച് ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, എം അബ്ദുര്‍ റഹ്മാന്‍ സഖാഫി തിരുവനന്തപുരം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, വി എച്ച് അലി ദാരിമി, ടി കെ അബ്ദുല്‍ കരീം സഖാഫി ഇടുക്കി, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം, എ സൈഫുദ്ദീന്‍ ഹാജി, അശ്‌റഫ് ഹാജി അലങ്കാര്‍, സുബൈര്‍ സഖാഫി തലയോലപ്പറമ്പ്, ലബീബ് സഖാഫി മുണ്ടക്കയം, ഉമര്‍ ഓങ്ങല്ലൂര്‍, എം എ ഷാജി സംബന്ധിക്കും.
എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഉമര്‍ ഓങ്ങല്ലൂര്‍, റഫീഖ് അഹ്മദ് സഖാഫി, ലബീബ് സഖാഫി, എം എ ഷാജി പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles