38.5 C
Saudi Arabia
Monday, July 7, 2025
spot_img

ഇന്ത്യൻ ഡോക്ടർക്ക്‌ ആദരവുമായി കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: നീണ്ട 32 വർഷത്തെ സേവനത്തിനു ശേഷം കുവൈത്ത് ആരോഗ്യ മന്ത്രാലയം ക്യാൻസർ കൺട്രോൾ വിഭാഗത്തിൽ നിന്നും വിരമിക്കുന്ന മുതിർന്ന ഡോക്ടർ രമേശ് കുമാർ പണ്ഡിതിന് ആദരവുമായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.  അഹ്മദ് അൽ അവാദി. രക്തർഭുതം, മൈലോമ ഹേമറ്റോളജി, ചികിത്സാ രംഗത്തു മൂന്നു പതിറ്റാണ്ടിലേറെക്കാലം കുവൈത്തിൽ വ്യക്തി മുദ്രപതിപ്പിച്ച ഡോ. രമേശ് കുമാർ രാജ്യത്തെ നിരവധി ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിലും സ്തുത്യാർഹമായ സേവനം കാഴ്ചവെച്ചിരുന്നു.

കുവൈത്തിലെ ക്യാൻസർ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കാനും ഇതിലൂടെ സാധിച്ചിരുന്നു.  കൊറോണകാലത്ത് രോഗബാധിതനായിട്ട് പോലും ഡോ. രമേശ് തന്റെ പ്രവർത്തനമേഖലയിൽ നടത്തിയ ഇടപെടലുകൾ മാതൃക പരമായിരുന്നതായി ആരോഗ്യ മന്ത്രി അഭിപ്രായപെട്ടു. ഡോക്ടർ രമേശിന്റെ അർപ്പണ ബോധത്തിനും ആത്മാർത്ഥതക്കും മന്ത്രി പ്രത്യേകം അഭിന്ദനവും നന്ദിയും അറിയിച്ചു. അതോടൊപ്പം, ഡോ. രമേശിന് ശോഭനമായ ഒരു ഭാവി ജീവിതംആശംസിക്കുന്നതായും മന്ത്രി പറഞ്ഞു. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles