കോട്ടയം: പോലീസിന്റെ ഫോൺ ചോർത്തിയെന്ന പരാതിയിൽ പി വി അൻവർ എം എൽ എക്ക് എതിരെ കേസ്. കോട്ടയം കുറുകച്ചാൽ പൊലീസാണ് കേസെടുത്തത്.
ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ ഫോൺ ചോർത്തി ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കലാപത്തിന് ശ്രമിച്ചു വെന്നതിനാണ് കേസ്. ഇത് പൊതു സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും പരാതിയിൽ പറയുന്നു.
കോട്ടയം നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. കുറുകച്ചാൽ സ്റ്റേഷനിൽ ചെന്ന് ഇയാൾ മൊഴി നൽകുകയും ചെയ്തു. അൻവറിന്റെ വെളിപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമാണെന്നും പരാതിക്കാരൻ പറഞ്ഞു.