ദമ്മാം: സൗദിയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചക വാതകം ചോർന്നുണ്ടായ സ്‌ഫോടനത്തിൽ മൂന്നു മരണം ഇരുപത് പേർക്ക് പരിക്ക്. ദമ്മാം അൽ നഖീൽ ഡിസ്ട്രിക്ടിലാണ് അപകടം നടന്നത്. തിങ്കകളാഴ്ചയാണ് മൂന്നു നില കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായത്. അടുക്കളയിൽ നിന്നും പാചകവാതകം ചോർന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് അറിയുന്നത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് തീ ആളി പടർന്നു. ഉഗ്രസ്ഫോടനത്തിൽ പരിസരങ്ങൾ കിടുങ്ങി. മൂന്ന് പേർ സംഭവ സ്ഥലത്തു തന്നെ മരണപെട്ടു. സ്ത്രീകളും കുട്ടുകളുടമടക്കം ഇരുപത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.