ന്യൂഡൽഹി: ഹരിയാനയിലെ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്നും പരാജയം അംഗീകരിക്കില്ലെന്നും കോൺഗ്രസ്. വോട്ടിംഗ് മെഷീന്റെ ബാറ്ററിയുൾപ്പടെ മാറ്റിയതിലും വോട്ടെണ്ണൽ വൈകിപ്പിച്ചതിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചു. ഹരിയാനയുടെ യഥാർഥ വിധിയല്ലിതെന്നും നേതാക്കൾ പറഞ്ഞു.
പവൻ ഖേറായും ജയറാം രമേശും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണനകളാണ് കോൺഗ്രസ് ഉന്നയിച്ചത്.
എക്സിറ്റ് പോളുകളിലെല്ലാം കോൺഗ്രസിന് വലിയ മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറുകളിലും കോൺഗ്രസ് മുന്നേറ്റം തന്നെയായിരുന്നു. പിന്നീടങ്ങോട്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ജാട്ട് മേഖലയിലുൾപ്പടെ കോൺഗ്രസിന് മേൽ ബി ജെ പിയുടെ കടന്നു കയറ്റം നടക്കുകയായിരിക്കുന്നു.