28 C
Saudi Arabia
Friday, October 10, 2025
spot_img

ഹൈ കമ്മീഷണർ ഉൾപ്പടെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി

ഒട്ടാവ: കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യൻ ഹൈ കമ്മീഷണർ സഞ്ജയ് കുമാർ വർമ ഉൾപ്പടെ ഇന്ത്യയുടെ ആറ്‌ നയതന്ത ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ തെളിവുണ്ടെന്ന് കാനഡ അവകാശപെടുന്നുണ്ട്. ആനുകൂല്യങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും പണം ശേഖരിച്ചെന്നും തെക്കൻ ഏഷ്യൻ സമൂഹത്തിലെ ചിലരെ ലക്ഷ്യം വെക്കാൻ ഇത് ഉപയോഗിച്ചെന്നും ഖലിസ്ഥാൻ അനുകൂലികളെ ഇന്ത്യ ലക്ഷ്യമിട്ടെന്നും കാനഡ പറയുന്നു. ഇന്ത്യൻ ഉദോഗസ്ഥരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയത്.

കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്നലെ ഇന്ത്യ പുറത്താക്കിയിരുന്നു. ആക്ടിങ് ഹൈ കമ്മീഷണർ, ഡെപ്യൂട്ടി ഹൈ കമ്മീഷണർ എന്നിവരോട് ഈ മാസം 19 നു മുൻപ് രാജ്യം വിടാൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടുണ്ട്

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഹൈ കമ്മീഷറെ പ്രതിയാക്കാനായുള്ള കാനഡയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് ഇന്ത്യയുടെ നടപടി

Related Articles

- Advertisement -spot_img

Latest Articles