ന്യൂഡൽഹി: വയനാട് പാർലമെന്റിലും പാലക്കാട്, ചേലക്കര അസംബ്ലി മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലും നവംബർ 13 വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
നവംബർ 23ന് മൂന്നിടങ്ങളിലെയും വോട്ടെണ്ണൽ നടക്കും. രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി രാജി വെച്ച ഒഴിവക്കിലേക്കാണ് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പാലക്കാട് എം എൽ എ യായിരുന്ന ഷാഫി പറമ്പിലും ചേലക്കര എം എൽ എയും മുൻ മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും പാർലമെന്റിലേക്ക് പാ തെരഞ്ഞെക്കപെട്ടതിനെ തുടർന്നുണ്ടായ ഒഴിവുകളിലേക്കാണ് രണ്ട മണ്ഡലങ്ങളിൽ ഉപ തെരെഞ്ഞെടുപ്പ് നടത്തുന്നത്.