31.8 C
Saudi Arabia
Monday, July 7, 2025
spot_img

പാലക്കാട് സ്വദേശി മക്കയിലെ ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് സ്വദേശി മക്കയിലെ ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു
. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ. കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് ഇന്നലെ മരിച്ചത്. ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നതറിഞ്ഞ് ജിദ്ദയിൽ ജോലി ചെയ്യുന്ന മുഹമ്മദ് മക്കയിലെത്തിയതായിരുന്നു. ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചാണ് മരിച്ചത്. ഉടനെ ഇദ്ദേഹത്തെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കെ അബ്ദുൽ ലത്തീഫ്. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.
ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്തുവരികയായിരുന്നു മുഹമ്മദ്.

Related Articles

- Advertisement -spot_img

Latest Articles