33.3 C
Saudi Arabia
Friday, August 22, 2025
spot_img

യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു.

അബൂദാബി: യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ. സെപ്തംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി വ്യാഴാഴ്‌ച സമാപിക്കാനിരിക്കെയാണ് അടുത്ത രണ്ട് മാസത്തേക്ക് കൂടി വർദ്ധിപ്പിച്ചത്.

ഡിസംബർ 31 ന് പുതുക്കിയ കാലാവധി അവസാനിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് താമസം നിയമ വിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയു ചെയ്തത്. നിരവധി പേരുകളുടെ പിഴകളാണ് ഈ സമയത്തിനിടയിൽ ഒഴിവാക്കിയെടുത്തത്. നിയമ വിരുദ്ധമായി താമസിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് യു എ ഇ പ്രഖ്യാപിച്ച ഈ പദ്ധതി. യു എ ഇ യുടെ 53 മത് ദേശീയ ദിനത്തോടനുബന്ധിച്ചാണ്. ഈ പൊതുമാപ്പ് ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.

Related Articles

- Advertisement -spot_img

Latest Articles