തലശേരി: കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം നേതാവുമായ പിപി ദിവ്യക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
ഒക്ടോബർ 29 മുതൽ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ദിവ്യ കഴിയുന്നത്. 11 ദിവസമായി ദിവ്യ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ അഞ്ചാം തിയതിയാണ് ജാമ്യം ഹർജിയിൽ കോടതി വാദം കേട്ടത്
തുടക്കത്തിൽ ദിവ്യയെ സംരക്ഷിച്ചിരുന്ന പാർട്ടി, ദിവ്യക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത എല്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പാർട്ടിയുടെ കീഴ്ഘടകത്തിലേക്ക് തരം താഴ്ത്തുകയും ചെയ്‌തിരുന്നു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്.
അതെ സമയം ജില്ലാ കളക്ടറുടെ മൊഴിയെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇന്നത്തെ വിധി വന്നതിന് ശേഷം എടുക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലെ ധാരണ എന്നറിയുന്നു