റാഞ്ചി: ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷ സംവരണം നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പാലമുവിൽ നടന്ന റാലിയിലാണ് അമിത്ഷാ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് സംവരണത്തെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയിലില്ല. മഹാരാഷ്ട്രയിലെ ഏതോ പണ്ഡിത സംഘടനകൾ മുസ്‌ലിം സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് കോൺഗ്രസ് സംസഥാന പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സംവരണത്തിൽ മുസ്‌ലിംകളെ സഹായിക്കാമെന്ന് കോൺഗ്രസ് വാഗ്‌ദാനം നൽകിയിട്ടുണ്ട്. ദളിത് വിഭാഗത്തിന്റെയും ഒബിസിക്കാരുടെയും സംവരണം താഴ്ത്തി മുസ്‌ലിം വിഭാഗത്തിന് പത്ത് ശതമാനം സംവരണം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.