തൃശൂർ: തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാളെ(വെള്ളി) വിധി പറയും.
2022 ആഗസ്ത് 20നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിന്റെ വിരോധത്തിൽ ഷാഹിദയെ ഭർത്താവ് മുഹമ്മദ് ആസിഫ് അസീസ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു പതിനെട്ടാം ദിവസമായിരുന്നു കൊലപാതകം. തടയാൻ ചെന്ന ഷാഹിനയുടെ പിതാവ് നൂറുദ്ധീനെയും പ്രതി വെട്ടി പരിക്കേൽപ്പിച്ചിരുന്നു