വാഹനാപകടം: മലയാളി ഹോം നഴ്‌സ് കുവൈറ്റിൽ മരണപെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റ് ഫർവാനിയയിൽ വാഹനാപകടത്തിൽ മലയാളി ഹോം നഴ്‌സ് മരണപെട്ടു. കൊല്ലം കൈതക്കോട് വേലംപൊയ്‌ക മിഥുൻ ഭവനിൽ ജയകുമാരി(51)യാണ് മരണപ്പെട്ടത്.

ജോലിക്ക് പോകുന്നതിനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിർവാഹകസമിതി അംഗമായിരുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം.

ഭർത്താവ്: പരേതനായ ബാബു, മക്കൾ: പരേതനായ മിഥുൻ, മീദു, മരുമകൻ: രാഹുൽ

Related Articles

- Advertisement -spot_img

Latest Articles