സംസ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൊട്ടിക്കലാശം. ഇന്ന് വൈകുന്നേരം ആറു വരെമാത്രമാണ് പരസ്യപ്രചാരണം പാടുള്ളൂ. തുടർന്ന് നിശബ്ദ പ്രചാരണത്തിന്റെ ഒന്നര ദിനം ഉണ്ടാകുകയും ചെയ്യും. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികളും പ്രവർത്തകരും. ഇന്നു രാവിലെ തുടങ്ങുന്ന ഓട്ടം മണ്ഡലത്തിന്റെ പ്രധാന മുക്കും മൂലയും കയറിയിറങ്ങി വൈകീട്ടോടെ പ്രധാന പട്ടണത്തിലെത്തും. ഇവിടെയാകും സമാപനവും കൊട്ടിക്കലാശവും. ചെണ്ടമേളങ്ങളും മറ്റും ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് തുടങ്ങു.