38.5 C
Saudi Arabia
Monday, July 7, 2025
spot_img

വിദ്യാർഥികൾക്ക് വഴി കാട്ടാൻ ഗ്ലോ​ബ​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ക്​​സ്​​പോ ബ​ഹ്​​റൈ​നിൽ

ഗ്ലോ​ബ​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ക്‌​സി​ബി​ഷ​ന്​ (ജി​ഡെ​ക്​​സ് 2024) ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ തു​ട​ക്ക​മാ​യി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ എ​ക്​​സ്​​പോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ട്രേ​ഡി​ങ് ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച എ​ക്​​സ്​​പോ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ വ​ഴി​കാ​ട്ടി​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 70 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 100 ഓ​ളം സ്​​റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
എ​ക്സ്​​പോ​യോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സെ​ഷ​നു​ക​ളും സ​മ്മേ​ള​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഉ​ന്ന​ത പ​ഠ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ സ്ഥാ​പ​ന​ങ്ങ​ളെ​യും കോ​ഴ്​​സു​ക​ളെ​യും കു​റി​ച്ച്​ പ​രി​ച​യ​പ്പെ​ടാ​ൻ ഇ​ത്​ വ​ഴി​​യൊ​രു​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലും ക​രി​യ​ർ ഗൈ​ഡ​ൻ​സി​ലു​മു​ള്ള ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മി​ക​ച്ച പ​രി​ശീ​ല​ന​ങ്ങ​ളും ഭാ​വി ജോ​ലി​ക​ളും സം​ബ​ന്ധി​ച്ച് സ്റ്റാ​ളു​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Related Articles

- Advertisement -spot_img

Latest Articles