തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുജിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് സുജിയെ മരിച്ച നിലയിൽ കണ്ടത്.
പാറശ്ശാല റെയിൽവേ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവും രണ്ട് മക്കളുമുണ്ട്. മരണകാരണം വ്യക്തമല്ലെന്ന് മാരായമുട്ടം പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി