തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകൾ പുനഃക്രമീകരിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു സർക്കാർ. ജില്ലാ കളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീമിലിറ്റേഷൻ കമ്മിറ്റി അനുമതി നൽകി. കരട് വിജ്ഞാപനം അനുസരിച്ചു ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപറേഷനുകളിൽ ഏഴു വാർഡുകളും പുതുതായി വരും.
സംസ്ഥാന തെരെഞെടുപ്പ് കമ്മീഷണരും ഡീമിലിറ്റേഷൻ കമ്മിറ്റി ചെയർമാനുമായ എ ഷാജഹാൻ അദ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ ഡോ. രത്തൻ യു, ഖേൽക്കർ, എസ് ഹരി കിഷോർ, കെ ബിജു, ഡീമിലിറ്റേഷൻ കമ്മിറ്റി സെക്രട്ടറി എസ ജോസ്‌ന മോൾ എന്നിവർ പങ്കെടുത്തു.
ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. ഡീമിലിറ്റേഷൻ കമ്മിറ്റി സെക്രട്ടറിക്കോ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ പരാതികൾ അയക്കാം.