26.5 C
Saudi Arabia
Monday, July 7, 2025
spot_img

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഓൺലൈൻ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതായി അമ്മ ഷീജ പോലീസിനോട് പറഞ്ഞിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (22) യാണ് കാണാനില്ലെന്ന കരുനാഗപ്പള്ളി പോലീസ്‌സ്റ്റേഷനിൽ കുടുംബം പരാതി നൽകിയത്. ഐശ്വര്യ വീട്ടിലായിരു ഓൺലൈൻ വഴി എൻട്രൻസ് കോച്ചിങ് പരിശീലനത്തിലായിരുന്നു.

ഇരു ചക്ര വാഹനത്തിൽ പോകുന്ന സിസിടിവി ചിത്രം പൊലീസിന് ലഭിച്ചിരുന്നെങ്കിലും അത് ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്ന ചിത്രമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വരെ എത്തിയതായും കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഹസ്ന സംഘത്തെ രൂപീകരിച്ചു അന്വേഷണം ആരംഭിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles