പാലക്കാട്: വോട്ടർമാരെ കാണാനെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ ചൊല്ലി സംഘർഷം. വെണ്ണക്കരയിലെ ബൂത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവർത്തകർ തടയുകയായിരുന്നു.
ബൂത്തിലെത്തിയ രാഹുൽ വോട്ടർമാരുമായി സംസാരിച്ചുവെന്നാരോപിച്ചു ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. തുടർന്ന് പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകരും എത്തി.
ഇതോടെ ബൂത്തിന് പുറത്ത് പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി. പോലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം നിയന്ത്രിച്ചത്. താൻ ബൂത്തിൽ കയറി വോട്ടർമാരുടെ സംസാരിച്ചില്ലെന്നും കാമറകൾ പരിശോധിച്ച് വ്യക്തത വരുത്താമെന്നും രാഹുൽ പറഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.