കണ്ണൂർ: നേഴ്‌സിങ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് ലൂർദ് നേഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർഥി ഏറണാകുളം തൊപ്പിൻതൊടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ഇന്ന് ക്ലസുണ്ടായിരുന്നെങ്കിലും ആൻ മരിയ ക്‌ളാസിന് പോയിരുന്നില്ല. വിദ്യാർഥികൾ ക്‌ളാസ് കഴിഞ്ഞെത്തിയപ്പോഴാണ് ആൻ മരിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും തളിപ്പറമ്പ് പോലീസ് അറിയിച്ചു.