പാലക്കാട്: ഉപതെരെഞ്ഞെടുപ്പുകൾ നടന്ന വയനാട് പാര്ലമെന്റ് മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തു വന്നുതുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം ശക്തമായി തുടരുന്നു.
ശക്തമായ മത്സരം നടക്കുന്ന പാലക്കാട് ആദ്യ ഫാൾ സൂചനകൾ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ കൂടെയാണ്.
ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയാണ് ലീഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ആയിരത്തിലധികം വോട്ടിന്റെ ലീഡാണ് യു പ്രദീപിന് തുടക്കത്തിൽ തന്നെയുള്ളത്.