31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഗാസ മുനമ്പിലെ ഇസ്രായേലി യുദ്ധക്കുറ്റങ്ങളെ എം.ഡബ്ല്യു.എൽ അപലപിച്ചു.

മക്ക: ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ നിരന്തരമായ ഭീകരമായ യുദ്ധക്കുറ്റങ്ങളെ മുസ്ലിം വേൾഡ് ലീഗ് (എം.ഡബ്ല്യു.എൽ ) ശക്തമായി അപലപിച്ചു.
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം പണ്ഡിതന്മാരുടെ ചെയർമാനുമായ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ-ഇസയാണ് ഗാസാ മുനമ്പിൽ നടന്ന കുറ്റകൃത്യങ്ങളെ അപലപിച്ചു സംസാരിച്ചത്.

മാനുഷികവും അന്തർദേശീയവുമായ മൂല്യങ്ങളുടെയും മാനദണ്ഡങ്ങളുടെയും തുടർച്ചയായ ലംഘനങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപെട്ടതായി അൽ-ഇസ്സ പറഞ്ഞു. ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേന കാണിക്കുന്ന ക്രൂരത മനുഷ്യ ദുരന്തങ്ങളും നാശവും വർദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം അതിൻ്റെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും കൂട്ടക്കൊലകൾക്കും നാശത്തിനും വിരാമമിടാ ൻ ഇസ്രായേൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

- Advertisement -spot_img

Latest Articles