കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണ്ണ കവർച്ചകേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണ കട നടത്തുന്ന രമേശന്റെ ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പോലീസ് അറിയിച്ചു.
ബൈജുവിന്റെ സുഹൃത്താണ് പിടിക്കപ്പെട്ട രമേശ്. വിപിൻ, ലതീഷ്, ഹരീഷ്, വിമൽ എന്നിവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽനിന്നും 1.3 കിലോ സ്വർണ്ണവും ക്വട്ടേഷൻ നൽകിയ 12 ലക്ഷം രൂപയും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. വളരെ ആസൂത്രിതമായാണ് പ്രതികൾ കവർച്ച നടത്തിയത്. ആക്രമണത്തിന് ശേഷവും സംശയം തോന്നാതിരിക്കാൻ രമേശ് ബൈജുവിനെ കണ്ടു സംസാരിച്ചിരുന്നു.
രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു തെറിപ്പിക്കുകയായിരിക്കുന്നു. തുടർന്ന് കത്തി കാണിച്ചു കയ്യിലിരുന്ന സ്വർണ്ണം കൈക്കലാക്കുക്കി കടന്നു കളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടി