മലപ്പുറം: ‘ഖുര്‍ആന്‍ അകംപൊരുള്‍’എന്ന പേരില്‍ സി എച്ച് മുസ്തഫ മൗലവി പുറത്തിറക്കുന്ന ഖുര്‍ആന്‍ പരിഭാഷയില്‍ അനേകം പിഴവുകളുണ്ടെന്നും കുപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പരിഭാഷക്ക് ആശംസ നേര്‍ന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും അത്തരം വിഷയം അസ്ഥാനത്ത് കൊണ്ട് വന്ന് അനാവശ്യമായ വിവാദം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഞാന്‍ അതിലേക്ക്,മുന്‍പ് ഒരു ആശംസാ കുറിപ്പ് നല്‍കിയിരുന്നെങ്കിലും, അതിന്റെ ഉള്ളടക്കം മുഴുവന്‍ വായിച്ചോ പരിശോധിച്ചോ അല്ല അത് നല്‍കിയത്. സാധാരണ ഗതിയില്‍ ആശംസാ കുറിപ്പുകള്‍ ആവശ്യപ്പെട്ട് കൊണ്ട് പലരും സമീപിക്കാറുണ്ട്. അപ്രകാരം സദുദ്ദേശപരമായ ഒരു ആവശ്യമായിരിക്കുമെന്ന് കരുതിയാണ് ആശംസ നേര്‍ന്നത്. ആ കുറിപ്പ് പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശകലനവുമല്ല. പിന്നീടാണ് ഗ്രന്ഥാകാരന്റെ വാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നാള്‍ക്ക് നാള്‍ അത് മറ്റൊരു ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത് ഖേദത്തോടെ എല്ലാവരെയും പോലെ ഞാനും നോക്കിക്കാണുന്നു. വളരെ സൗഹാര്‍ദ്ദപരമായ രീതിയില്‍, ഒരു ഖുര്‍ആന്‍ പരിഭാഷയ്ക്ക്‌വേണ്ടി ഒരാംശംസ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ഒരു കുറിപ്പ് മാത്രമാണതെന്നാണ് തങ്ങള്‍ കുറിച്ചു.
പുസ്തകത്തില്‍ അഹ്ലു സുന്നയുടെ ആശയാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ അതിനകത്ത് ഉള്ളത് കൊണ്ട് തന്നെ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും എന്റെ കുറിപ്പ് കാണിച്ചു ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ ആരുംവഞ്ചിതരാകരുത്. ഈ ആശംസ ഇപ്പോഴുള്ള അദ്ദേഹത്തിന്റെ തെറ്റായ ആശയ പ്രചാരണങ്ങള്‍ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.