കൊല്ലം: അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് ഒരു മരണം. തമിഴ്‌നാട് സേലത്ത് നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിനടുത്തു ബുധനാഴ്‌ച പുലർച്ചെയായിരുന്നു അപകടം.
പരിക്കേറ്റ മുപ്പതോളം പേരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ കൈവരിയിൽ ശക്തമായി ഇടിച്ച ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പോലീസുംനാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തങ്ങൾ നടത്തി. ലോറി തെറ്റായ ദിശയിലൂടെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.