റിയാദ്: മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ മരണപെട്ടു. മീനടത്തൂർ അണ്ണച്ചംവീട്ടിൽ ഷെബീബ് റഹ്‌മാൻ (44) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് ആസ്റ്റർ സനദ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബീരാൻ കുട്ടിയാണ് പിതാവ്. മാതാവ്: ഫാത്തിമ, ഭാര്യ: ഹഫീസ, മക്കൾ: മുഹമ്മദ് സൈൻ, മുഹമ്മദ് ഐസാം, ഫാത്തിമ ഷാദിയ, ഫാത്തിമ ദിയ, മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
റിയാദ് മലപ്പുറം കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ, എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.