ജിദ്ദ: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവിന് ജിദ്ദയിൽ തുടക്കമായി. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷനാവിയുടെ ‘ ദ ടൈൽ ഓഫ് ഡൈസ് ഫാമിലി’ എന്ന ചരിത്രത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. ബോളിവുഡ് നടൻ ആമിർ ഖാൻ, അമേരിക്കൻ നടൻ നിക്കോളാസ് കേജ് എന്നിവരുമായുള്ള സംവാദമായിരുന്നു ഉൽഘാട ദിനത്തിലെ ആദ്യത്തെ സെഷൻ. ഇന്ത്യക്കാരും മറ്റുള്ളവരും ചേർന്ന് ഗംഭീര വരവേൽപ്പാണ് ആമിർ ഖാന് നൽകിയത്.
ജിദ്ദ ബലദിൽ ചരിത്ര പ്രധാന സ്ഥലങ്ങളിൽ പുതുതായി പണി തീർത്ത അഞ്ച് തിയേറ്ററുകളിലടക്കമാണ് പരിപാടികൾ നടക്കുന്നത്. പ്രദർശനം ഈ മാസം 14 വരെ നീണ്ടു നിൽക്കും. 48 ലോക സിനിമകൾ, 66 അറബ് സിനിമകൾ, 34 സൗദി സിനിമകൾ, 54 ഷോർട്ട് ഫിലിമുകൾ, 63 ഫെച്ചർ ഫിലിമുകൾ ഉൾപ്പടെ 81 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വനിതകൾ സംവിധാനം ചെയ്‌ത 16 സിനിമകളും ഇതിൽ ഉൾപ്പെടും. അവാർഡുകൾക്കായി 36 സംവിധായകർ മത്സരിക്കും. 38 ചലച്ചിത്ര ടെലിവിഷൻ പ്രൊജെക്ടുകൾ റെഡ്ഢി സൂഖ് പ്രൊജക്റ്റ് മാർകറ്റിൽ പ്രദർശിപ്പിക്കും
സൂപ്പർ ബോയ്സ് ഓഫ് മാലഗോൺ എന്ന റീമ കാഗതി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയും പ്രദർശനത്തിനുണ്ട്. കരീന കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ നടൻ ആമിർ ഖാന് പുറമെ ഇന്ത്യയിൽ നിന്നും റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഏറ്റവും നല്ല സിനിമക്ക് ഒരു ലക്ഷം ഡോളറും ഗോൾഡൻ യുസർ അവാർഡുമാണ് സമ്മാനിക്കുന്നത്. നല്ല സംവിധയകന് ട്രോഫിയും 3000 ഡോളറും ലഭിക്കും. കൂടാതെ ഏറ്റവും നല്ല സൗദി ഫിലിം, ഏറ്റവും നല്ല ഷോർട് ഫിലിം എന്നിവക്കും അവാർഡുണ്ട്.