റിയാദ്: കല സാംസ്‌കാരിക സൗഹൃദ കൂട്ടായ്‌മയായ റിയാദ് ടാക്കീസ് അറബ്കോ കാർഗോയുമായി ചേർന്ന് പുതുവർഷ കലണ്ടർ പുറത്തിറക്കി.
റിയാദ് സുലൈയിൽ നടന്ന ചടങ്ങായിൽ അറബ്‌കോ എംഡി രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡന്റ് ഷഫീഖ് പാറയിലിന് നൽകി പ്രകാശനം ചെയ്‌തു.
റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ, സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനീസ് വള്ളിക്കുന്നം, കോർഡിനേറ്റർ ഷൈജു പച്ച, എക്സികുട്ടീവ് അംഗങ്ങളായ സജീർ സമദ്, സാജിദ് നൂറനാട്, ഷിജു ബഷീർ, അംഗങ്ങളായ ഉമറലി അക്ബർ, ശിഹാബ്, സൈദലവി, അബ്ദുറഹ്മാൻ കണ്ണിയൻ സംബന്ധിച്ചു.