തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തയച്ചു. വയനാട് പുരധിവാസത്തിന് കർണാടക സർക്കാർ വാഗ്‌ദാനം നൽകിയ നൂറ് വീടിൻറെ നിർമ്മാണവുമായാണ് കത്ത്. നേരത്തെ നൽകിയ കത്തിന് മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് വീണ്ടും സിദ്ധാരാമയ്യ കത്തെഴുതിയത്.
നൽകിയ വാഗ്‌ദാനം എങ്ങിനെ നടപ്പിലാക്കുമെന്ന വിഷയത്തിൽ ഒരു പ്രതികരണവും കേരളത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി. വാഗ്‌ദാനം നടപ്പിലാക്കാൻ കർണാടക ഇപ്പോഴും തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്. ചൂരൽമൽ, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കർണാടക സർക്കാർ നൂറ് വീട് വാഗ്‌ദാനം നൽകിയിരുന്നത്.
ചീഫ് സെക്രട്ടറി തലങ്ങളിലും ചർച്ചകൾ നടന്നിരുന്നെങ്കിലും ഏകോപനം നടത്താൻ സംവിധാനങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് കർണാടകം മുഖ്യമന്ത്രിയുടെ കത്ത്