ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജനുവരി 30 ന് സംഘടിപ്പിക്കുന്ന
സോക്കർ ഫെസ്റ്റ് സീസൺ- 2 ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ടി. മൊയ്തീൻ കോയ, ജില്ലാ
കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ ഇബ്രാഹിം കൊല്ലി അദ്ധ്യക്ഷം വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സിക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ടി. മൊയ്തീൻ കോയ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി, ജില്ലാ ഭാരവാഹികളായ സുബൈർ വാണിമേൽ, ടി. കെ. അബ്ദുൽ റഹിമാൻ, സാലിഹ് പൊയിൽതൊടി, അബ്ദുൽ വഹാബ് എൻ. പി, റിയാസ് താത്തൊത്ത് തുടങ്ങിയവർ സംസാരിച്ചു. ഷബീർ അലി, ഷാഫി പുത്തൂർ, കോയമോൻ ഒളവണ്ണ നേതൃത്വം നൽകി.
സിക്രട്ടറി നിസാർ മടവൂർ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി. നന്ദിയും പറഞ്ഞു.