ജുബൈൽ: 2025 മേയിൽ നടക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 79ാം വാർഷിക സമ്മേളനം ‘സാറ്റകി’ന്റെ ക്വിക് ഓഫ് മീറ്റിങ് ജുബൈലിൽ നടന്നു. ഡിസ്ട്രിക്ട് കമ്മിറ്റിയിൽ നിന്നും അലക്സ് ഫിലിപ്പ്, മുഹമ്മദ് അഫ്ദൽ എന്നിവർ പങ്കെടുത്തു. റിയാദ് മുതൽ ജുബൈൽ വരെയുള്ള പല പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 7,95,000ന് മുകളിൽ അംഗങ്ങളുമായി 128ഓളം ക്ലബുകൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ വിവിധയിനം സെമിനാറുകളും സിമ്പോസിയവും നടക്കും. അമേരിക്കയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള പ്രതിനിധിയെ ഈ സമ്മേളനത്തിൽ മത്സരത്തിലൂടെ കണ്ടെത്തും.
ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർ നാഷനൽ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന സമ്മേളനത്തിൽ വ്യത്യസ്ത പരിപാടികൾ ഉണ്ടാവും. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർ നാഷനൽ ഫസ്റ്റ് വൈസ് പ്രസിഡൻറ് സ്റ്റെഫാനോ മാക് ഗീ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിന് നേതൃത്വം നൽകാൻ ഡിസ്ട്രിക്ട് കമ്മിറ്റി മുഹമ്മദ് ജമീൽ അക്തറിനെയാണ് തിരഞ്ഞെടുത്തത്.
തെരെഞ്ഞെടുത്ത മറ്റു ഭാരവാഹികൾ മുസ്തഫ മുഹമ്മദ് പീർ (വൈസ് ചെയർ), വഹീദ് ലത്തീഫ്, ആസിഫ് സിദ്ദീഖി, പെരിയനായകം, സാദിയ ഖാൻ (സാറ്റക് അംബാസഡർമാർ), സഞ്ജയ് റാവത്ത് (ഡയറക്ടർ -അഡ്മിനിസ്ട്രേഷൻ), അരവിന്ദ് (ഡയറക്ടർ -അവാർഡ് ആൻഡ് റെക്കഗ്നീഷൻ), നിലോഫർ റഷീദ് (അസി. ഡയറക്ടർ -അവാർഡ് ആൻഡ് റെക്കഗ്നീഷൻ, ഇംതിയാസ് ഖാൻ (ഡയറക്ടർ -കോണ്ടസ്റ്റ് ഓപറേഷൻ), ഉസ്മ സിദ്ദീഖി (ഡയറക്ടർ -എജുക്കേഷൻ ആൻഡ് ട്രെയിനിങ്), സദ ഗോപൻ (ഡയറക്ടർ -ഫിനാൻസ്), അബുൽ ഖാസിം (ഡയറക്ടർ -ഫുഡ് ആൻഡ് കാറ്ററിങ്), സഫയർ മുഹമ്മദ് (ഡയറക്ടർ -ഇവന്റ് മാനേജ്മെൻറ് ആൻഡ് ലോജിസ്റ്റിക്), ആസിഫ് ദാവൂദി (ഡയറക്ടർ -മാഗസിൻ ആൻഡ് പബ്ലിക്കേഷൻ), ടി.എം. പർവീൺ സുൽത്താന (അസി. ഡയറക്ടർ -മാഗസിൻ ആൻഡ് പബ്ലിക്കേഷൻ), അസീസ് സിദ്ദിഖി (ഡയറക്ടർ -മാർക്കറ്റിങ്), മോഹൻ (ഡയറക്ടർ -പി.ആർ ആൻഡ് മീഡിയ), അബ്ദുൽ ഹഫീസ് (ഡയറക്ടർ -രജിസ്ട്രേഷൻ), ശാന്തി രേഖ റാവു (അസി. ഡയറക്ടർ -രജിസ്ട്രേഷൻ), എ.കെ. ദാസ് (ഡയറക്ടർ -സ്റ്റേജ് മാനേജ്മെൻറ്), കോടീശ്വരൻ (ഡയറക്ടർ -ടെക്നോളജി).