33.3 C
Saudi Arabia
Friday, August 22, 2025
spot_img

മലപ്പുറം സ്വദേശി റിയാദിൽ മരണപെട്ടു.

റിയാദ്: മലപ്പുറം സ്വദേശി​ റിയാദിൽ ഹൃദയാഘാതം മൂലം മരണപെട്ടു. പുതു പൊന്നാനി കിഴക്കകത് വീട്ടിൽ ഷമീർ മുഹമ്മദ്‌ (35) ആണ്​ മരണപ്പെട്ടത്​. 13 വർഷമായി റിയാദ്​ മലസിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി മലസിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ്​ ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.

പിതാവ്: കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, മാതാവ്:സക്കീന, ഭാര്യ: മുഹ്സിന, മക്കൾ: മഹിർ, മെഹറ, മലീഹ. സഹോദരങ്ങളായ സുഹൈൽ, സനഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്.

കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles