കോഴിക്കോട്: കടലുണ്ടി ഫറോക്ക് റൂട്ടിൽ മണ്ണൂർ പഴയ ബാങ്കിന് സമീപം സ്ലീപർ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഒരു കർണാടക സ്വദേശി മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.
പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.