കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്.
മെയ് രണ്ട് , മൂന്ന് തീയ്യതികളിൽ കോഴിക്കോട് പന്നിയങ്കരയിൽ ഉള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചു നേരിട്ടാണ് ഇന്റർവ്യൂ. ഏജന്റുകളുടെയോ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയോ സഹായം ആവശ്യമില്ല.
ജോലി അന്വേഷിക്കുന്നവർക്ക് പുതുക്കിയ ബയോഡാറ്റ സഹിതം അന്നേ ദിവസങ്ങളിൽ നേരിട്ട് ഹാജരാവാം.