ആലപ്പുഴ: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്ങന്നൂർ പാണ്ടനാട്ട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ചെങ്ങന്നൂർ എണ്ണക്കാട് ചാത്തേലിൽ വീട്ടിൽ സാജൻ മാത്യു (31) ആണ് പിടിയിലായത്.
സാജന് കഞ്ചാവ് എവിടെനിന്ന് ലഭിച്ചുവെന്നതിനെ പറ്റി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവ് അറിയിച്ചു. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് സാജൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇയാൾ നേരത്തെയും കഞ്ചാവ് വില്പനയിൽ ഉൾപ്പെട്ടിരുന്നു. സാജനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നെന്നും എക്സൈസ് സംഘം പറഞ്ഞു.