33.9 C
Saudi Arabia
Friday, October 10, 2025
spot_img

പെൻഷൻ തട്ടിപ്പ്; 31 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെയാണ് അന്വേഷണ വിധയമായി സസ്പെൻറ് ചെയ്‌തത്.

47 ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റിയത്. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ചടപ്പിക്കാനാണ് തീരുമാനം. അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനാണ് ധനകാര്യ വകുപ്പ് നിർദ്ദേശം നൽകിയത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ ജീവനക്കാരായിരുന്നു പെൻഷൻ തട്ടിപ്പ് നടത്തിയിരുന്നത്. ധനകാര്യ വകുപ്പിൻറെ നിർദ്ദേശപ്രകാരം ഇൻഫോർമേഷൻ കേരള വിഭാഗം നടത്തിയ അന്വേഷണത്തിൽ 1458 ജീവനക്കാർ അനധികൃതമായി പെൻഷൻ തുക കൈപറ്റിയിട്ടുണ്ട്. ഗസറ്റഡ് ഓഫീസർ, കോളേജ് അസിസ്റ്റൻറ് പ്രഫസർ, ഹയർ സെക്കന്ററി അധ്യാപകർ ഉൾപ്പടെയുള്ളവരാണ് പെൻഷൻ തുക കൈപ്പറ്റിയത്.

373 ജീവനക്കാരാണ് ആരോഗ്യ വകുപ്പിൽ അനധികൃതമായി പെൻഷൻ സ്വീകരിച്ചത്. ഏറ്റവും കൂടുതൽ പെൻഷൻ തുക സ്വീകരിച്ചതും ആരോഗ്യ വകുപ്പിലാണ്. 224 ജീവനക്കാർ വിദ്യാഭ്യാസ വകുപ്പിലും 124 ജീവനക്കാർ മെഡിക്കൽ എഡ്യൂകേഷൻ വകുപ്പിലും 114 ജീവനക്കാർ ആരോഗ്യ വകുപ്പിലും 74 ജീവനക്കാർ മൃഗ സംരക്ഷണ വകുപ്പിലും 47 ജീവനക്കാർ പൊതു മരാമത്ത് വകുപ്പിലും അനധികൃതമായി പെൻഷൻ സ്വീകരിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles