ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു നാലു സൈനികർക്ക് വീര മൃത്യു. ബന്ദിപൊര ജില്ലയിലെ എസ്‌കെ പയൻ പ്രദേശത്താണ് ഉണ്ടായത്.
സൈനികരുമായി പോയ ട്രക്കായിരുന്നു അപകടത്തിൽ പെട്ടത്. എസ്‌കെ പയൻ സ്ഥലത്തുവെച്ചു നിയന്ത്രണം വിട്ട ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
മോശപ്പെട്ട കാലാവസ്ഥയിൽ കാഴ്‌ച തടസ്സപ്പെട്ടത് കാരണമാണ് അപകടം ഉണ്ടായതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.