39.8 C
Saudi Arabia
Friday, August 22, 2025
spot_img

അൽഹുദാ എക്സ്പോ ഒൻപതിന് തുടങ്ങും

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്രസയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അൽഹുദാ എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ജിദ്ദ ഷറഫിയയിലെ അൽഹുദാ മദ്രസാ കാമ്പസിൽ ജനുവരി 9,10,11 തിയ്യതികളിൽ ആണ് എക്സ്പോ നടക്കുന്നത്. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന എക്സ്പോയുടെ കൗണ്ടറുകൾ സന്ദർശകർക്ക് നവ്യാനുഭവം പകരുന്നതായിരിക്കും. ജനുവരി ഒൻപതിന് വൈകിട്ട് ഏഴ് മണിക്ക് തുടക്കം കുറിക്കുന്ന എക്സ്പോയുടെ വിവിധ സ്റ്റാളുകളിൽ വൈവിധ്യങ്ങളായ പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ തുടങ്ങി, മനുഷ്യൻ അനുഭവിച്ചറിയേണ്ട വിസ്മയകരമായ കാഴ്ചകളാണ് ഒരുക്കുന്നത്.

നാം അധിവസിക്കുന്ന ഭൂമിയിലെ പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവങ്ങളിലൂടെയുള്ള സഞ്ചാരം, മനുഷ്യൻ എന്ന മഹാത്ഭുതത്തെക്കുറിച്ചുള്ള വിസ്മയകരമായ കാഴ്ചകൾ, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളുടെ വിവിധ തലങ്ങളെ സ്പർശിക്കുന്ന ആശയാവിഷ്കാരം, കാഴ്ചയെന്ന ദൈവീകാനുഗ്രഹത്തിന്റെ അനുഭവ യാഥാർഥ്യം, ചരിത്രത്തിലെ സുവർണ്ണ കാലഘട്ടങ്ങളിലെ അവിശ്വസനീയമായ കണ്ടുപിടുത്തങ്ങളെ തൊട്ടുണർത്തുന്ന ലെഗസി, ഇരുണ്ട യുഗത്തിൽ പ്രകാശം വിതറിയ മഹാമനീഷിയുടെ ജീവിതയാത്ര, കുരുന്നുകൾക്ക് കളികളിലൂടെ വിജ്ഞാനം പകരുന്ന ഫൺ സോൺ, ആകാശ വിസ്മയങ്ങളുടെ അത്ഭുത കാഴ്ചകളിലൂടെയുള്ള സഞ്ചാരം, ജീവിത യാത്രയുടെ തുടക്കവും പര്യവസാനവും രേഖപെടുത്തുന്ന സന്ദേശ യാത്ര, ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ സ്വഹാബാ വനിതകളുടെ ജീവിതയാത്ര തുടങ്ങി വൈവിധ്യങ്ങളുടെ വിസ്മയ ലോകമാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്.

ഒൻപതിനു വൈകിട്ട് ഏഴ് മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന എക്സ്പോയിൽ 10, 11 തീയതികളിൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കുവാൻ അവസരം.

Related Articles

- Advertisement -spot_img

Latest Articles