റിയാദ്: കെഎംസിസി കണ്ണൂർ ജില്ലാ ഘടകം പ്രഖ്യാപിച്ച തസ്‌വീദ് ആറ് മാസ കാമ്പയിൻറെ ഭാഗമായി ഇന്റർനാഷണൽ ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 16,17 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.
മിഡിൽ ഈസ്റ്റിലെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 300 ഓളം അന്തർ ദേശീയ ബാഡ്‌മിന്റൺ കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. റിയാദ് എക്‌സിറ്റ് 18 ലുള്ള ഗ്രീൻ റിക്രിയേഷൻ ക്ലബ്ബിലാണ് ടൂർണമെന്റ് നടക്കുന്നത്. വിവിധ കാറ്റഗറിയിൽ നടക്കുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങളും ട്രോഫികളും സമ്മാനിക്കും
സാമൂഹത്തിന്റെ ഉയർച്ചയും സജീവ പങ്കാളിത്വവും ലക്ഷ്യമാക്കിയാണ് കാമ്പയിൽ കാലത്തെ പ്രവർത്തങ്ങൾ. തസ്‌വീദ് കാമ്പയിൻ മുസ്‌ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരാണ് ചെയ്‌തിരുന്നത്. 2500 ലധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്റർനാഷണൽ സ്‌കൂൾ ഫെസ്റ്റും ജില്ലയിലെ 11 മണ്ഡലങ്ങളിലെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റും കാമ്പയിന്റെ ഭാഗമായി നടത്തി.
സംഘടന പ്രവർത്തകരുടെയും പ്രഫഷനലുകളുടെയും ജീവിത കാഴ്ചപ്പാടുകൾ ഉയർത്തുക ലക്ഷ്യമാക്കി കോഴ്‌സ് സംഘടിപ്പിക്കും. കോഴ്സിെൻറ കൺവോക്കേഷൻ ഫെബ്രുവരി 14ന് റിയാദിൽ അന്താരാഷ്ട്ര ട്രയിനർ റാഷിദ് ഗസ്സാലിയുടെ നേതൃത്വത്തിൽ നടക്കും. റിയാദിൽ നടക്കുന്ന ഐക്യസമ്മേളനത്തിൽ സിംസാറുൽ ഹഖ് ഹുദവി, ഹുസൈൻ മടവൂർ, കെ.എം. ഷാജി എന്നിവർ പങ്കെടുക്കും. റിയാദിലെ 50 ബിസിനസുകാർ പങ്കെടുക്കുന്ന ‘ബിസിനസ് മീറ്റും’ കാമ്പയിന്റെ ഭാഗമായി നടക്കും.
മാർച്ച് ഏഴിന് ഇഫ്താർ മീറ്റ് നടത്തും. തസ്‌വീദ് കാമ്പയിന്റെ സമാപനം ഏപ്രിൽ മാസത്തിൽ വിപുലമായ പരിപാടികളോടെ കണ്ണൂർ ഫെസ്റ്റ് റിയാദിൽ നടത്തും. ദേശീയ, സംസ്ഥാന, ജില്ലാ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കെടുക്കുന്ന, കണ്ണൂരിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിപുലമായ പരിപാടിയായിരിക്കും കണ്ണൂർ ഫെസ്റ്റ് എന്നും ഭാരവാഹികൾ പറഞ്ഞു.
11 നിർധരരായ പെൺകുട്ടികളുടെ സമൂഹ വിവാഹം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നും ഓരോ കുട്ടികളെ കണ്ടെത്തും. വാർത്തസമ്മേളനത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പെരുമ്പ, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ, പ്രസിഡൻറ് അൻവർ വാരം എന്നിവർ പങ്കെടുത്തു.