ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ വീണ്ടും പ്രഹസനമായി. ഇന്ന് ഉച്ചയോടെ നടപ്പിലാവേണ്ടിയിരുന്ന വെടി നിർത്തൽ നടപ്പിലായില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന കാരണം പറഞ്ഞാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്.
വെടിനിർത്തൽ കരാർ നടപ്പിലാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്നും സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ബന്ദികളുടെ ലിസ്റ്റ് വൈകുന്നതെന്നും ഹമാസ് അറിയിച്ചു. ഗസ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇത് സംബന്ധമായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗിരിയുടെ പ്രസ്‌താവനയും പുറത്തുവന്നിട്ടിട്ടുണ്ട്