മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രനെ നാട്ടുകാർ തടഞ്ഞു. മന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ നാട്ടുകാർ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
രാധയുടെ വീടിന് സമീപം പിലാക്കാവിലാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞത്. മന്ത്രിയെ കരിങ്കൊടി കാണിച്ച നാട്ടുകാർ വാഹനം തടഞ്ഞു നിർത്തി വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയാണ്