പാലക്കാട്: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തി. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി സ്വദേശി സുധാകരനും ഇയാളുടെ അമ്മയുമാണ് മരിച്ചത്. പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ നെന്മാറ പോത്തുണ്ടി തിരുത്തംപാടം പോബോയൻ കോളനിയിലാണ് സംഭവം നടന്നത്. സുധാകരന്റെ ഭാര്യ സാജിതയെ കൊന്ന കേസിൽ ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ പ്രതി അതെ വീട്ടിലെ രണ്ടു പേരെ കൂടി കൊലപ്പെടുത്തുകയായിരുന്നു. സജിത കൊല്ലപ്പെടുന്നത് 2019ലാണ്. നാലു വർഷത്തിന് ശേഷമാണ് ചെന്താമര ജാമ്യത്തിലിറങ്ങുന്നത്.
ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഭാര്യയെ തന്നിൽ നിന്നും അകറ്റിയത് സജിതയാണെന്ന ധാരണയിലാണ് ചെന്താമര സാജിതയെ കൊലപ്പെടുത്തിയത്, കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.