41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ

കൊച്ചി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ചു. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു.പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ട്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ് ബുക്കിൽ കുറിച്ചു.

വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലെ പുതിയ ടെർമിനൽ കഴിഞ്ഞ മാസമാണ് പ്രവർത്തനക്ഷമമായത്. ഇതോടെ 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളർന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെയും വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദവും അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതുമാണ് ഈ കേരള മോഡൽ.

Related Articles

- Advertisement -spot_img

Latest Articles