എടവണ്ണപ്പാറ: ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. എടവണ്ണപ്പാറ അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുന്നിലാണ് അപകടം നടന്നത്. ബസ്സിന് എതിർ വശം വന്ന ഓട്ടോറിക്ഷ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിഥുൻ 22 വയസ്സ് ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്ത ബിജു എന്ന ആളെ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി.